ഡെങ്കു മരണങ്ങള്‍ കൂടുതല്‍ കേരളത്തില്‍, മരിച്ചത് 35 പേര്‍

0

കൊതുകിന്റെ കാര്യത്തില്‍ കേരളം ‘മുന്‍പന്തി’യിലായപ്പോള്‍ ഒപ്പം കൂടിയ വിപത്തായിരുന്നു ഡെങ്കിപ്പനി. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് കേരളത്തിലാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ 35 പേരാണ് കേരളത്തില്‍ ഡെങ്കി ബാധിച്ചു മരിച്ചത്. രാജ്യത്താകെ 40,868 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ കേരളത്തില്‍ 3660 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 83 പേരാണ് ആകെ മരിച്ചത്. പനി ബാധിതരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും അധികം പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് തമിഴ്‌നാട്ടിലാണ്. ഈ വര്‍ഷം കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം മരണം മഹാരാഷ്ട്രയിലാണ്.
പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് പറയുമ്‌ബോഴും കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്.ചിക്കുന്‍ഗുനിയ നിയന്ത്രിക്കാന്‍ കേരളത്തിന് സാധിച്ചതായാണ് കണക്കുകള്‍. സെപ്റ്റംബര്‍ വരെ രാജ്യത്താകെ 5789 പേര്‍ക്ക് ചിക്കുന്‍ഗുനിയ പിടിപെട്ടതില്‍ കേരളത്തില്‍ നിന്നു 47 പേര്‍ മാത്രമാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here