അത്യാഹിത ഭീതി: ശ്വാസകോശരോഗങ്ങളുടെ ഭീതില്‍ ശുദ്ധവായുവിനായി കേണ് ഡല്‍ഹി

0
16

ഡല്‍ഹി: ഒരു സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഓരോ 22 മൈക്രോഗ്രാം പ്രതി ക്യുബിക് മീറ്റര്‍ മലിനവായു ശ്വസിക്കുന്നത്. വായുനിലവാരസൂചികയില്‍ 200 വരെയുള്ള തോത് സുരക്ഷിതമാണ്. 201-300 ദുസ്സഹമെങ്കില്‍ 301- 400 അതിദുസ്സഹമാണ്. 401-500 എന്ന അതിരൂക്ഷമായ സ്ഥിതിയിലാണ് ഡല്‍ഹി. 500 കടന്നാല്‍ അത്യാഹിത ഘട്ടമാണ്.

മലിനീകരണ തോത് ഈ നിലയിലേക്ക് ഉയര്‍ന്നതോടെയാണ് സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ (ഇ.പി.സി.എ.) ഡല്‍ഹിയിലും തലസ്ഥാനമേഖലാ പ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

മലിനവായു ശ്വാസകോശത്തെ നേരിട്ടു ബാധിക്കും. ആസ്ത്മ, ശ്വസനനാളീ വീക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഡല്‍ഹിയിലെ 37 വായുനിരീക്ഷണകേന്ദ്രങ്ങളിലും അന്തരീക്ഷനില അപകടകരമായ അളവിലാണ്. ബവാന മേഖലയില്‍ 497ല്‍ എത്തി.

മലിനീകരണം നിയന്ത്രണവിധേയമായില്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശനം അടക്കം നിരോധിക്കാനാണ് അധികൃതരുടെ ആലോചന. ഡല്‍ഹി, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ്, നോയ്ഡ, ഗ്രെയ്റ്റര്‍ നോയ്ഡ എന്നിവിടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here