തിരുവനന്തപുരം: സംസ്ഥാനത്ത് 18-45 വയസ്സുകാര്‍ക്കുളള കോവിഡ് വാക്‌സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യന്ത്രി. രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച മുതല്‍ തുടങ്ങും.

കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്കു മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്താന്‍ മതിയാകും. എന്നാല്‍, കോവാക്‌സിന്‍ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതുപോലെ തന്നെ നാലു മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ തന്നെ എടുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here