തിരുവനന്തപുരം: കോവിഷീൽഡ്, കോവാക്സീൻ എന്നിവയ്ക്ക് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കേന്ദ്ര ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സീനാണ് കോവാക്സീൻ. ഓക്സ്ഫെഡ് സർവകലാശാല വികസിപ്പിച്ച് പൂന്നെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്സിനാണ് കോവിഷീൽഡ്.
കോവീഡീൽഡിന് 70.42 ശതമാനം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്. അടിയന്തര ഉപയോഗത്തിനായി ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. കരുതലോടെ ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി നൽകിയിട്ടുണ്ട്. വിദഗ്ധ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.