ഡല്‍ഹി: കോവിഡ് വൈറസ് മനുഷ്യശരീരത്തിലെ തലച്ചോറിനെയും പാന്‍ക്രിയാസിനെയും സാരമായി ബാധിക്കുന്നതായി പഠനം. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍. 21 പേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ച് ഭോപാല്‍ എയിംസിലെ ഫോറന്‍സിക് വിഭാഗമാണ് പുതിയ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

കുടല്‍, കരള്‍, ശ്വാസകോശം എന്നിവയെ മാത്രമല്ല, വൃക്ക, തൈറോയ്ഡ്, പാന്‍ക്രിയാസ്, എല്ലുകള്‍, തലച്ചോര്‍ എന്നിവയിയും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. നാലുമാസം കൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. മൈക്രോബയോളജിസ്റ്റ് കൂടിയായ ഭോപാല്‍ എയിംസ് ഡയറക്ടര്‍ ഡോ. സര്‍മന്‍സിംഗ് മുന്നോട്ടുവച്ച ആശയമാണ് പുതിയ കണ്ടെത്തലുകളിലേക്കു നയിച്ചത്.

പരിശോധിച്ചവയില്‍ പകുതിയോളം മൃതദേഹങ്ങളില്‍ തലച്ചോറില്‍ വൈറസ് ബാധ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here