ഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് കുത്തിവയ്പ്പിന് വില കൂടും. മെയ് ഒന്നു മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ നല്‍കില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാം.


  • News Update
    • കോവിഡ് 19 പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 600 രൂപയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും നല്‍കാന്‍ പൂന്നൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചു. അമേരിക്കന്‍ നിര്‍മ്മിത വാക്‌സിനുകള്‍ 1500 രൂപയ്ക്കും റഷ്യന്‍, ചൈനീസ് നിര്‍മ്മിത വാക്‌സിനുകള്‍ക്ക് 750 രൂപയുമായിരിക്കും വിലയെന്നും പത്രക്കുറിപ്പ് സൂചിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്കാകും സെറം ഇന്‍സ്റ്റിറ്റിയുട്ട് വാക്‌സിനുകള്‍ നല്‍കുക.

പുതിയ വാക്‌സിന്‍ നയത്തിന്റെ ഭാഗമായാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാക്‌സിന്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുന്നത്. നിലവില്‍ കുത്തിവയ്പ്പിന് 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.

നേരിട്ട് മരുന്നു വാങ്ങി കുത്തിവയ്ക്കുമ്പോള്‍ ഒരു ഡോസിന് 1000 രൂപ വരെയായി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളിലെ കുത്തിവയ്പ്പില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടും നിര്‍ണ്ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here