മോസ്കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് കോവിഡിനെ രണ്ട് വര്‍ഷം വരെ പ്രതിരോധിക്കുമെന്ന് അവകാശവാദം. റഷ്യയുടെ സ്പുട്നിക് വാക്സിന് വികസിപ്പിച്ച ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി മേധാവി അലക്സാണ്ടര്‍ ജിന്റ്സ്ബര്ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്നിക് വി ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്സിനാണ്. ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന് വികസിപ്പിച്ചെടുത്തത്. ഡിസംബര്‍ രണ്ടിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് രാജ്യവ്യാപകമായി വാക്സിനേഷന് നടത്താന്‍ ഉത്തരവിട്ടിരുന്നു.
കൂടുതല്‍ പരീക്ഷണ വിവരങ്ങള്‍ ആവശ്യമായതിനാല്‍ തനിക്ക് ഇപ്പോള്‍ ഇത്രയും നിര്‍ദ്ദേശങ്ങളെ പറയാനാകൂവെന്ന് അലക്സാണ്ടര്‍ പറഞ്ഞു. എബോള വാക്സിനായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് സ്പുട്നിക് വി വാക്സിനും സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സമാന വാക്സിന് രണ്ട് വര്‍ഷം പരിരക്ഷ നല്‍കുമെന്ന് ആ സമയത്ത് ലഭിച്ച പരീക്ഷണ വിവരങ്ങള്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അലക്സാണ്ടര്‍ ജിന്റ്സ്ബറിന്റെ അഭിപ്രായത്തില്‍ 96 ശതമാനം കേസുകളിലും സ്പുട്നിക് ഫലപ്രദമാണ്. വാക്സിന് സ്വീകരിച്ച ബാക്കിയുള്ള നാല് ശതമാനം വ്യക്തികളില്‍ മൂക്കൊലിപ്പ്, ചുമ, നേരിയ പനി എന്നിവയുള്ള രോഗത്തിന്റെ നേരിയ ലക്ഷണങ്ങളുണ്ടാകുമെല്ലെങ്കിലും അവരുടെ ശ്വാസകോശത്തെ ബാധിക്കില്ലെന്നാണ് വിവരം.