ഫൈസര്‍-ബയോണ്‍ടെക്കിന്റെ കോവിഡ് വാക്സിന് സിങ്കപ്പുര്‍ അനുമതി നല്കി.ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍, ദുര്‍ബലവിഭാഗക്കാര്‍ എന്നിവര്‍ക്ക് പുറമേ പ്രധാനമന്ത്രി ഉള്‍പ്പടെയുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന് ലഭിക്കും. 2021-ന്റെ മൂന്നാംപാദമാകുമ്ബോഴേക്കും എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാനാണ് ശ്രമം.എല്ലാ സിങ്കപ്പുര്‍ സ്വദേശികള്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും വാക്സിന് സൗജന്യമായി ലഭ്യമാക്കും.
അതേസമയം കോവിഡിനെതിരെ ഫൈസര്‍ വാക്സീന് കുത്തിവയ്ക്കാന്‍ ബ്രിട്ടന് അനുമതി നല്കി. അടുത്തയാഴ്ച കുത്തിവയ്പ് തുടങ്ങും. ആദ്യ ഡോസില്‍ ചെറിയതോതില്‍ പ്രതിരോധശേഷി ലഭിക്കുമെങ്കിലും 21 ദിവസം കഴിഞ്ഞുള്ള രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ഏഴാം ദിവസമാണ് പൂര്‍ണ പ്രതിരോധം കൈവരിക്കുക. യുഎസില്‍ 2 ഡോസ് 39 ഡോളറിന് (2800 രൂപ) നല്‍കുമെന്നാണു ധാരണ. ബ്രിട്ടനിലും ഇതേ നിരക്കില്‍ നല്‍കിയേക്കും.
ഖത്തറില്‍ ഫൈസറിന്റെ കോവിഡ് വാക്സിന് അടുത്ത ആഴ്ചകളിലെത്തും.വാക്സീന് നല്കുന്നതില് വയോധികര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. വരും മാസങ്ങളിലായി മറ്റുള്ളവര്‍ക്കും വാക്സീന് നല്‍കും. മൂന്നാഴ്ചക്കുള്ളില്‍ രണ്ടു ഡോസ് ആണ് നല്‍കുക.
പൊതുജനങ്ങള്‍ കോവിഡ് വാക്സീന് എടുക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വാക്സിനേഷന് നിര്ബന്ധിതമാകാനുള്ള സാധ്യതയുണ്ട്. യാത്രയ്ക്ക് അല്ലെങ്കില്‍ സ്റ്റേഡിയങ്ങളിലെ പ്രവേശനത്തിന് തുടങ്ങിയ കാര്യങ്ങളില്‍ വാക്സീന് എടുക്കുന്നത് നിര്‍ബന്ധമാക്കിയേക്കുമെന്നും പൊതുജനാരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ്അല് മുസ്ലഹ് വ്യക്തമാക്കി.