ഡല്‍ഹി: കോവിഡ് വാക്സിന് വിതരണം ഈ മാസം 13 മുതല്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ വാക്സിന് വിതരണം ആരംഭിക്കുന്നതു സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് അവസാനമായി. വാക്സിന് വിതരണത്തിന് പൂര്‍ണ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഷീല്‍ഡ്, കോവാക്സിന് എന്നിവ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഞായറാഴ്ച അംഗീകാരം നല്‍കിയിരുന്നു. വാക്സിന് സൂക്ഷിക്കാന്‍ 29,000 ശീതികരണ സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. കര്‍ണാല്‍, മുംബൈ, ചെന്നൈ, കോല്‍ക്കത്ത എന്നിവിടങ്ങളിലാണ് സംഭരണശാലകള്‍. ഇവിടെനിന്ന് സംസ്ഥാനങ്ങളിലേക്ക് വാക്സിന് എത്തിക്കും. ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡിന്റെ അഞ്ചു കോടിഡോസുകളും കോവാക്സിന്റെ ഒരു കോടി ഡോസുകളുമാണ് വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് 70.42 ശതമാനം ഫലപ്രദവും കോവാക്സിന് ശക്തമായ രോഗപ്രതിരോധ ശേഷിയുള്ളതാണെന്നും ഡിസി ജിഐ അറിയിച്ചിരുന്നു. രണ്ടു വാക്സിനുകളും 100 ശതമാനം സുരക്ഷിതമാണെന്നും ഡിസിജിഐ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഓക്സ്ഫഡ് സര്‍വകലാശാല, അസ്ട്രാസനേക എന്നിവരുമായി ചേര്‍ന്നാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്സിന് വികസിപ്പിച്ചെടുത്തത്. ഭാരത് ബ യോടെക് ഐസിഎംആറിന്റെ സഹകരണത്തോടെ കോവാക്സിനും വികസിപ്പിച്ചു.
സൈകോവ് ഡി വാക്സിനൊപ്പം റഷ്യയുടെ സ്ഫുട്നിക്- അഞ്ച്, ഫൈസര്‍ തുടങ്ങിയ വാക്സിനുകളും അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭ്യമായ രണ്ടു വാക്സിനുകളും രണ്ടു മുതല്‍ എട്ടു വരെ ഡിഗ്രി സെല്ഷസിലാണു സൂക്ഷിക്കേണ്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കോവിഡ് മുന്നണി പോരാളികള്‍ക്കും അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്കും വിതരണം നടത്താനാണു സര്‍ക്കാരിന്റെ പദ്ധതി. വാക്സിന് വിതരണത്തിനുള്ള ഡ്രൈ റണ്‍ കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളിലുമായി പൂര്‍ത്തിയാക്കിയിരുന്നു.
