ലണ്ടന്‍:കൊവിഡ് വെെറസിനെതിരെ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കാന്‍ കെെകോര്‍ത്ത് റഷ്യന്‍ – യു.കെ ശാസ്ത്രജ്ഞര്‍.ഓക്‌സ്ഫോഡ് ആസ്ട്രസെനക്കാ വാക്സിനും സ്പുട്നിക് വി വാക്‌സിനും സംയുക്തമായി പരീക്ഷിച്ചു കൊണ്ട് കൂടുതല്‍ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. രണ്ട് വാക്സിനും ഒരുമിച്ച്‌ നല്‍കുന്നത് ആളുകളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ. സ്പുട്നിക്ക്-വി വികസിപ്പിച്ച റഷ്യയുടെ ഗമലേയ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷണം ആരംഭിക്കുക.

18 വയസിന് മുകളിലുള്ളവര്‍മാത്രമാകും പരീക്ഷണത്തില്‍ പങ്കെടുക്കുക. എന്നാല്‍ എത്ര ആളുകള്‍ പരീക്ഷണത്തിന്റെ ഭാഗമാകുമെന്ന് വ്യക്തമല്ല.വിവിധ വാക്സിനുകളുടെ സംയോജനം എങ്ങനെ ഫലപ്രദമാക്കാമെന്ന ആലോചനയിലാണ് കമ്ബനിയെന്നും ഇത് സംബന്ധിച്ച പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും അസ്ട്രസെനെക്ക അറിയിച്ചു. ഓക്‌സ്ഫോഡ് സര്‍വകലാശാലയ്‌ക്കൊപ്പം അസ്ട്രസെനെക്ക വികസിപ്പിച്ച കൊവി‌ഡ് വാക്‌സിന്റെ
ശരാശരി ഫലപ്രാപ്തി 70.4% ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്പുട്നിക് 5 വാക്സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ അവകാശപ്പെടുന്നുണ്ട്.ഈ രണ്ട് വാക്‌സിനുകള്‍ക്കും സമാനഘടകങ്ങളാണുള്ളത്. ഇവ രണ്ടും സാര്‍സ്-കോവ് -2 സ്പൈക്ക് പ്രോട്ടീനില്‍ നിന്നുള്ള ജനിതക ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ്.

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി വികസിപ്പിച്ചുകൊണ്ടിരുന്ന വാക്‌സീന്‍ 70.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു ഒരു ജേണലില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പറയുന്നത്. എന്നാല്‍ വാക്‌സീന്‍ 92 ശതമാനം വിജയകരമാണെന്ന് റഷ്യ അവകാശപ്പെടുന്നു. ഓക്‌സ്‌ഫോഡ് സര്‍വകലാശാല ആസ്ട്രസെനക്കയുമായി വികസിപ്പിച്ച വാക്‌സീനും റഷ്യയുടെ ഗമാലിയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട വികസിപ്പിച്ച വാകിസീനും സമാനതകളുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here