ഡല്‍ഹി: രാജ്യത്ത് ഒക്‌ടോബര്‍ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജുമെന്റിനു കീഴില്‍ രൂപവത്കരിച്ച സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനു നല്‍കിയത്. കേരളത്തിലും വടക്കു കിഴക്കല്‍ സംസ്ഥാനങ്ങളിലും കോവഡി വ്യാപന തോത് ഉയര്‍ന്നു നല്‍ക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോര്‍ട്ട്.

മൂന്നാം തരംഗത്തില്‍ മുതിര്‍ന്നവരെപ്പോലെ തന്നെ കുട്ടികള്‍ക്കും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കുട്ടികളില്‍ വലിയതോതില്‍ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ആശുപത്രികളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപത്മായിരിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു. എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐസിയുകള്‍ എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here