തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനുമുളള അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം.

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നിലവില്‍ നല്‍കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നതെന്നു മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത, എന്നാല്‍ ഐ.സി.എം.ആറിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള കോവിഡ് മരണങ്ങളുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാം. ഓണ്‍ലൈനായും നേരിട്ടും അപേക്ഷിക്കാം.

അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here