ഡല്‍ഹി: കോവിഡ് വാക്സീന്‍ വിതരണത്തിന്റെ രൂപരേഖയാണ് കേന്ദ്ര ആരോഗ്യമന്ത്രി പുറത്തുവിട്ടത്. ജൂലൈ ഓഗസ്റ്റ് മാസത്തോടെ 25 മുതല്‍ മുപ്പത് കോടി ജനങ്ങള്‍ക്ക് നല്‍കാന്‍ 500 ദശലക്ഷം കോവിഡ് വാക്സീന്‍ ഡോസുകള്‍. വാക്‌സിന്‍ കമ്പനികളുമായി അതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

കോവിഡ് മുന്നണി പോരാളികള്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കുമാണ് ആദ്യം വാക്സീന്‍ നല്‍കുക. 50നും 65 വയസിനിടയിലുള്ളവര്‍ക്കും 50 വയസിന് താഴെയുള്ള രോഗികളായവര്‍ക്ക് രണ്ടാംഘട്ടത്തില്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വ്യാത്യാസം പരിഹരിക്കും. ആരോഗ്യ പരിചരണം രാജ്യത്തെ എല്ലാവര്‍ക്കും മികച്ച ഗണനിലവാരത്തോടെ ലഭ്യമാക്കും.

കോവിഡ് പോലെയുള്ള സാഹചര്യങ്ങളില്‍ അടിയന്തര നടപടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കൂടുതല്‍  നൂതന മാര്‍ഗങ്ങള്‍ വേണമെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. കഴിഞ്ഞ ആരോഗ്യ മേഖലയ്ക്ക് അതീവ പ്രാധാന്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നല്‍കുന്നതെനന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെ മൂന്നാംഘട്ട രോഗവ്യാപനം തുടരുന്ന ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here