കോവിഡ് മഹാമാരി ഇന്ത്യക്കാരുടെ ജീവിത ദൈര്‍ഘ്യം രണ്ടു വര്‍ഷം കുറച്ചു. മുംബൈയിലെ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ്(ഐ.ഐ.പി.എസ്) നടത്തിയ പഠനമാണ് പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ ദശകത്തില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ നേടിയെടുത്ത പുരോഗതിയെ കോവിഡ് പിന്നോട്ടടിച്ചിരിക്കുകയാണെന്ന് പഠനം പറയുന്നു. ഇതുപ്രകാം രാജ്യത്തെ ജനനസമയത്തെ ആയുര്‍ദൈര്‍ഘ്യം 2010ലേതിനു തുല്യമായ അവസ്ഥയിലാണ്.

സ്ത്രീകളില്‍ 2019ല്‍ 72 വയസ്സും പുരുഷന്മാരില്‍ 69.5 വയസുമായിരുന്ന ആയുര്‍ദൈര്‍ഘ്യം യഥാക്രമം 69.8, 67.5 വയസ്സുകളായി കുറഞ്ഞുവെന്ന് ഐ.ഐ.പി.എസ് അസിസ്റ്റന്റ് പ്രൊഫസര്‍ സൂര്യകാന്ത് യാദവ് പറയുന്നു. പുരുഷന്മാരില്‍ കോവിഡ് കൂടുതലായി ബാധിച്ചത് 35-69 പ്രായത്തില്‍പ്പെട്ടവരെയാണ്. ഇവരിലെ മരണ നിരക്ക് കൂടിയതാണ് ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവുവരാന്‍ ഇടയാക്കിയതെന്ന് പഠനം പറയുന്നു.

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ആ കുഞ്ഞിന്റെ മോര്‍ട്ടാലിറ്റി പാറ്റേണ്‍ ഭാവിയിലും മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ എത്ര വര്‍ഷം ജീവിച്ചിരിക്കുമെന്നതിന്റെ ഏകദേശ കണക്കിനെയാണ് ലൈഫ് എക്‌സ്‌പെക്റ്റന്‍സ് അറ്റ് ബെര്‍ത്ത് എന്നു പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here