ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായി തുടരുന്നൂവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 30 കോടി കവിഞ്ഞതായി കേന്ദ്രആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26,624 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 1,00,31,223 ആയി. ഇന്നലെ 341 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇന്ത്യയില്‍ ഇതുവരെ കൊറോണാ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,45,477 പേരാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 29,690 പേരെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ആകെ 95,80,402 പേര് സുഖം പ്രാപിച്ചു. നിലവില്‍ രാജ്യത്താകമാനം 3,05,344 സജീവ കേസുകളുണ്ട്. രോഗമുക്തരാകുന്നതിന്റെ നിരക്ക് 95.51 ഉം മരണനിരക്ക് 1.45 ആയി കുറഞ്ഞിട്ടുണ്ട്. ആക്റ്റീവ് കേസുകളുടെ ശതമാനം 3.04 ആണ് നിലവില്‍.
സ്പെറ്റംബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊണ്ണൂറ്റേഴായിരത്തിലധകം കേസുകളാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച 22000 ആയി കുറഞ്ഞിരുന്നു. ഈ ആഴ്ച കേസുകളുടെ എണ്ണം കൂടി വരികയാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നു കോവിഡ് വ്യാപനം രൂക്ഷമാണെന്നും അടുത്ത ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളില്‍ നിയന്ത്രണംവേണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുന്നിറയിപ്പു നല്‍കിയിട്ടുണ്ട്.