കൊറോണ: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, രോഗം 20 രാജ്യങ്ങളിലേക്ക് വ്യാപിച്ചു

0
17

ജനീവ: കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്കു പുറത്തേക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

ചൈനയില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി. ലോകത്ത് 9,700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും ചൈനയിലാണ്. ചൈനയ്ക്കു പുറമേ 20 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലും ഫിലിപ്പിന്‍സിലും രോഗം സ്ഥിരീകരിച്ചത്. സ്ഥിതി ഗൗരവതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളിലേക്കെല്ലാം നോട്ടീസ് നല്‍കുമെന്നും ലോക ആരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here