കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് കാസര്‍കോട് റിമാന്‍ഡ് പ്രതിയെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. കഴിഞ്ഞ ദിവസം മംഗളൂരു വിമാനത്താവളത്തില്‍ നിന്നു കസ്റ്റഡിയിലെടുത്ത പോസ്കോ കേസ് പ്രതിയായ യുവാവിനെയാണ് കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
ഇറ്റലിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി കൊച്ചിയിലെത്തിയ 52 വിമാന യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച 10 പേശര കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘത്തിലെ 35 പേരെ ആലുവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.