കൊറോണ: മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍, പ്രത്യേക വാര്‍ഡ് തുറന്നു

0
10

അബ്ഹ: സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഇതേ ആശുപത്രിയിലെ മുപ്പത് മലയാളി നഴ്‌സുമാരെ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി.

ഖമീസ് മുഷയിത്ത് അല്‍ ഹയാത്ത് നാഷണല്‍ ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ഏറ്റുമാനൂര്‍ സ്വദേശി. ഇവരെ വിദഗ്ദ്ധ ചികിത്സക്കായി അസീര്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. അല്‍ ഹയാത്ത് ആശുപത്രിയിലെ ഫിലിപ്പൈന്‍സ് സ്വദേശിയായ നഴ്‌സിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.

ഫിലിപ്പൈന്‍സ് സ്വദേശിയിയായ ഒരു രോഗിയില്‍ നിന്നാണ് നഴ്‌സിന് വൈറസ് ബാധിച്ചത്. അതേസമയം സൗദി അറേബ്യയില്‍ മലയാളി നഴ്‌സിനെ ബാധിച്ച കൊറോണ വൈറസ് ചൈനയില്‍ പടരുന്ന കൊറോണയല്ലെന്ന് മെഡിക്കല്‍ പരിശോധനാഫലം പുറത്തുവന്നു. 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ വൈറസാണ് ഇതെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി പരിശോധനാഫലം സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here