കൊറോണ: ചൈനയ്ക്കു പുറത്തെ ആദ്യ മരണം ഫിലിപ്പീന്‍സില്‍

0

മനില: ചൈനയ്ക്കു പുറത്ത് കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് പൗരനാണ് മരണമടഞ്ഞത്. ചൈനയിലെ വുഹാന്‍ സ്വദേശിയാണ് മരിച്ചത്. ഇയാള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ജനുവരി 25ന് ന്യുമോണിയ രോഗം ബാധിച്ചാണ് ഇയാളെ മനിലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്കൊപ്പം ഫിലിപ്പീന്‍സില്‍ എത്തിയ ചൈനീസ് പൗരത്വമുള്ള സ്ത്രീക്കാണ് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇക്കാര്യം ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്.

304 പേര്‍ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 14,000 ത്തില്‍ അധികം പേര്‍ക്ക് ഇവിടെ കൊറോണ ബാധ കണ്ടെത്തിയിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാനില്‍ നിന്ന് 323 ഇന്ത്യക്കാരെയും ഏഴു മാലദ്വീപ് പൗരന്മാരെയും ഇന്ത്യയിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here