കൊച്ചി: കോവിഡ് 19 പടരുന്നതിനൊപ്പം തുടങ്ങിയ മാസ്‌ക്, സാനിറ്റൈസര്‍ കൊള്ളയ്ക്ക് തടയിട്ട് കേന്ദ്രസര്‍ക്കാര്‍. രണ്ടു ലയര്‍ ഉള്ള 2 പ്ലൈ മാസ്‌കിന് പരമാവധി എട്ടു രൂപയും മൂന്നു ലയര്‍ ഉള്ള 3 – പ്ലൈ മാസ്‌കിന് പരമാവധി 10 രൂപയും മാത്രമേ ഇനി ഈടാക്കാവൂ. 200 മില്ലി ലിറ്റര്‍ സാറിറ്റൈസറിന്റെ പരമാവധി വില 100 രൂപയായിരിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി. ജൂണ്‍ 30 വരെയാണ് ഉത്തരവ് പ്രാബല്യത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here