ഗര്‍ഭച്ഛിദ്രം നടത്താന്‍ 24 ആഴ്ച കാലയളവ്, പുതിയ ബില്ല് അടുത്ത സമ്മേളനത്തില്‍

0
14

ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയര്‍ത്തി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയിലേക്ക് കാലാവധി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ബില്ല് ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. പുരോഗമനപരമായ ഈ തീരുമാനം മാതൃമരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

1971ലാണ് ഗര്‍ഭച്ഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരു നിയമം കേന്ദ്രസര്‍ക്കാര്‍ ആദ്യമായി പാസ്സാക്കുന്നത്. അഞ്ച് മാസം വരെ (20 ആഴ്ച) ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതായിരുന്നു ഈ ബില്ല്.

LEAVE A REPLY

Please enter your comment!
Please enter your name here