കുളത്തൂപ്പുഴയില്‍ കരിമ്പനി സ്ഥിരീകരിച്ചു

0

കൊല്ലം: കുളത്തൂപ്പുഴയില്‍ കരിമ്പമ്പി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനി നിവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കുളത്തൂപ്പുഴ വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്തു താമസിച്ചിരുന്ന യുവാവ് ക്ഷീണവും വയറുവേദനയുമായിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ആര്‍.സി.സിയില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഉത്തരേന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്ന പനികളിലൊന്നാണ് കരിമ്പനി. എന്നാല്‍ കേരളത്തില്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണ്ണീച്ചയാണ് രോഗം പരത്തുന്നത്. ലീഷ്മാനിയാസിസ് എന്നരോഗം ആന്തരികാവയവങ്ങളെ ബാധിക്കുമ്പോഴാണ് കരിമ്പനി അഥവാ കാലാ അസാര്‍ ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴുകളും പാടുകളുമായും ഇതുണ്ടാകും. മൂന്നു വര്‍ഷം മുമ്പ് മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം പരത്തുന്ന മണലീച്ചകളെ നശിപ്പിക്കുകയാണ് പ്രതിരോധ മാര്‍ഗം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here