ഒട്ടുമിക്ക ആളുകളും ഇഷ്ടപ്പെടുന്നതോ അല്ലെങ്കിൽ ഇഷ്ടപ്പെടാതിരിക്കുന്നതോ ആയ ഉരുണ്ട, മധുരമുള്ള കിഴങ്ങ് പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇത് ഒരു പുതിയ പച്ചക്കറിയൊന്നും അല്ലെങ്കിൽ പോലും, കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇവയുടെ പ്രാധാന്യം വളരെയേറെ വർദ്ധിച്ച് ഒരു ‘സൂപ്പർഫുഡ്’ എന്ന തലത്തിലേക്ക് വരെ എത്തിയിട്ടുണ്ട് ഇപ്പോൾ. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് മൂലം ഒരുപാട് ഉണ്ടാകുന്നു എന്നതാണ്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. പോഷക ഗുണങ്ങളാല്‍ സമ്ബന്നമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട് എന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരുപാട് ആരോഗ്യ ഗുണങ്ങളും സവിശേഷതകളും ഈ പച്ചക്കറിയില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് മൂലം ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാകുന്നു എന്നതാണ്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയാൽ
ബീറ്റ്റൂട്ട് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുവാന്‍ ഉപകാരപ്രദമാണ്. ദിവസവും എട്ട് ഔണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നവരുടെ സിസ്റ്റോളിക് (ഹൃദയസങ്കോചത്തിന്റെ സമയത്തെ രക്തസമ്മര്‍ദ്ദം), ഡയാസ്റ്റോളിക്ക് (ഹൃദയമിടിപ്പിന്റെ ഇടയിലുള്ള രക്തവാഹിനി സമ്മര്‍ദ്ദം) രക്തസമ്മര്‍ദ്ദങ്ങളെ നിയന്ത്രണവിധേയമാക്കാന്‍ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ബീറ്റ്റൂട്ട് ജ്യൂസില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റുകള്‍ രക്തത്തില്‍ എത്തുമ്ബോള്‍ നൈട്രിക്ക് ആസിഡായി മാറുകയും, അവ രക്തക്കുഴലുകളെ വിശാലമാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നതിനാല്‍ ആണ് ഇത് സാധ്യമാകുന്നത് എന്നാണ് ആരോഗ്യശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്.ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്ലാസ്മ നൈട്രേറ്റ് അളവ് വര്‍ദ്ധിപ്പിക്കുകയും, ഇത് വഴി ശാരീരിക ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.മറ്റൊരു പഠനത്തിന്റെ ഫലങ്ങള്‍ ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റുകളുടെ കൂടുതല്‍ ഗുണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ആരോഗ്യ ഗുണങ്ങൾ
1.രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നു
2.ഹൃദ്രോഗമുള്ളവരുടെ പേശീബലം വർദ്ധിപ്പിക്കുന്നു
3.മറവിരോഗം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു
4.ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുവാൻ സഹായിക്കുന്നു
5. കാൻസറിനെ തടഞ്ഞേക്കാം