അടുക്കളയില്‍ നിന്നും ഓഫീസിലേക്കുള്ള നെട്ടോട്ടത്തിനിടയ്ക്ക് ബ്രേക്ക്ഫാസ്റ്റിന് ബ്രേക്കിടുന്ന സ്ത്രീകള്‍ എറെയുണ്ട്. പ്രഭാതഭക്ഷണം നേരത്തിന് കഴിക്കാതിരിക്കുന്നതിലെ പ്രശ്‌നങ്ങളറിയാഞ്ഞിട്ടല്ലത്. എങ്കിലും പ്രഭാതത്തില്‍ വാഴപ്പഴത്തെ കൂട്ടുപിടിച്ചൊരു നീക്കം നടത്തിയാല്‍ ശരീരത്തിന് അതൊരു മുതല്‍ക്കൂട്ടാകുമെന്നത് പലര്‍ക്കുമറിയില്ല. പ്രഭാതത്തില്‍ ഒന്നോ രണ്ടോ വാഴപ്പഴം അകത്താക്കുന്നത് കൊണ്ടുള്ള ഗുണഗണങ്ങള്‍ എന്തെല്ലാമെന്നറിയുക.

കലോറി കുറഞ്ഞതും ഫൈബറിന്റെ അംശം കൂടുതലുമുള്ള ഭക്ഷണപദാര്‍ത്ഥമാണ് വാഴപ്പഴം. അതുകൊണ്ടുതന്നെ പഴം ഉള്ളില്‍ച്ചെല്ലുന്നത് കുടലിനുള്ളില്‍ നല്ല ബാക്ടീരീയായുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. പോഷകഗുണമുള്ള എന്‍സൈമുകളെ വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വാഴപ്പഴത്തിനുകഴിയും. ദഹനപ്രക്രിയയെ സഹായിക്കാനും വാഴപ്പഴത്തിന് ശക്തിയുണ്ട്. മലബന്ധം പോലുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാനാകും. പ്രഭാതഭക്ഷണത്തിനൊപ്പം വാഴപ്പകളെയും ഒപ്പം കൂട്ടുന്നത് ശീലമാക്കൂ, ‘വാഴപ്പഴം’ വെറുമൊരു പഴമല്ലെന്നോര്‍ക്കൂ…

LEAVE A REPLY

Please enter your comment!
Please enter your name here