പിസ, ബര്‍ഗര്‍…. 50 മീറ്റര്‍ അകലെ മതി, ജങ്ക് ഫുഡ് വില്‍പ്പന സ്‌കൂളുകളില്‍ നിരോധിച്ചു

0
17

ഡല്‍ഹി: സ്‌കൂള്‍ പരിസരത്തും ക്യാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന നിരോധിച്ചു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടിയുടെ ഉത്തരവ് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് നടപടി. സ്‌കൂള്‍ ക്യാമ്പസുകളിലും സ്‌കൂളില്‍ നിന്ന് 50 മീറ്റര്‍ പരിധിക്കുളളിലുമാണ് ജങ്ക് ഫുഡ് വില്‍പ്പനയ്ക്ക് നിരോധനം വരുന്നത്. പോഷകങ്ങള്‍ വളരെ കുറവും കലോറി വളരെ കൂടിയതുമായ ഭക്ഷണ പഥാര്‍ത്ഥങ്ങളെയാണ് പൊതുവേ ജങ്ക് ഫുഡുകള്‍ എന്നു വിളിക്കുന്നത്. ഫ്രഞ്ച് ഫ്രൈസ്, വറുത്ത ചിപ്‌സ്, സമോസ, ഗുലാബ് ജാമുന്‍, മധുരമുള്ള കാര്‍ബണേറ്റഡ്/നോണ്‍ കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍, റെഡി ടു ഈറ്റ് ഫുഡ്‌സ്, നൂഡില്‍സ്, പിസ, ബര്‍ഗര്‍ തുടങ്ങിയവ ഈ ഗണത്തില്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here