ബംഗളൂരു: രണ്ടു പേര്‍ക്കു കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ജാഗ്രത കര്‍ശനമാക്കി. ഇവരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബര്‍ 27നു രാജ്യം വിട്ടതായും ബംഗളൂരു കോര്‍പ്പറേഷന്‍ വ്യക്തമാക്കി. രണ്ടാമത്തെയാള്‍ ബംഗളൂരുവിലെ ആരോഗ്യ പ്രവര്‍ത്തകനാണ്.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തി പരിശോധന നടത്തിവരുകയാണെന്നും ആര്‍ക്കും ഗുരുതര രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ. ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here