അറിയിപ്പിന്റെ വലുപ്പത്തില്‍ തര്‍ക്കം; പുകയില ഉല്‍പ്പാദനം നിര്‍ത്തി വയക്കുന്നു

0

smokingഡല്‍ഹി: പുകയില ഉല്‍പന്നങ്ങളുടെ കൂടിനു പുറത്തു നിയമപ്രകാരമുള്ള ‘പുകവലി ആരോഗ്യത്തിനു ഹാനികരം ‘ മുന്നറിയിപ്പ് വലുപ്പമുള്ള ചിത്രത്തോടെ നിര്‍ബന്ധമാക്കിയത് നടപ്പായതിനെ തുടര്‍ന്ന് ഉല്‍പ്പാദനം നിര്‍ത്തി വയ്ക്കാന്‍ പുകയില ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. ഉത്തരവില്‍ അവ്യക്തതയുണ്ടെന്നാരോപിച്ചാണ് നടപടി.

2015 സെപ്റ്റംബര്‍ 24ന് ആരോഗ്യമന്ത്രാലയം ഇറക്കിയ ഉത്തരവുപ്രകാരം ആരോഗ്യ മുന്നറിയിപ്പ് സിഗരറ്റ് കൂടിന്റെ 85% വലുപ്പത്തില്‍ നല്‍കണം. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടു നിര്‍മാതാക്കളുടെ സംഘടനയായ ടുബാക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ടിഐഐ) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. അതിനിടെ, ഇന്നലെ ഉത്തരവു പ്രാബല്യത്തിലായ സാഹചര്യത്തിലാണു സിഗരറ്റ് ഫാക്ടറികള്‍ പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.  രാജ്യത്തെ സിഗരറ്റില്‍ 98 ശതമാനവും നിര്‍മിക്കുന്നതു ടിഐഐയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here