മുംബൈ ∙ ബ്രിട്ടിഷ്– സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ് കോവിഡ് വാക്സീന് അനുമതിക്കായി ഇന്ത്യയിൽ ഉൽപാദന– പരീക്ഷണ കരാറുള്ള പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണിത്. നാലുകോടി ഡോസ് വാക്സീന് തയാറാണെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കൊവിഷീൽഡ് വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് പുരോഗമിക്കുന്നതിനിടെയാണ് നടപടി. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസ്നൈക്കയുമായി ചേർന്നാണ് കൊവിഷീൽഡ് വാക്സിൻ പുറത്തിറക്കുന്നത്
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസ്നൈക്കയുമായി ചേർന്നാണ് കൊവിഷീൽഡ് വാക്സിൻ പുറത്തിറക്കുന്നത്. ഐസിഎംആർ കണക്കനുസരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനോടകം 40 മില്യൺ ഡോസ് പുറത്തിറക്കിയിട്ടുണ്ട് എന്നാണ് കണക്ക്. ഇന്ത്യയിൽ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഫൈസർ കഴിഞ്ഞദിവസം അപേക്ഷ നൽകിയിരുന്നു. ട്രയൽ ഇതുവരെ: 1600 വൊളന്റിയർമാർക്കു 2 വീതം ഡോസ് നൽകി. വിദേശത്തെ പരീക്ഷണത്തിൽ 70% ഫലം കണ്ടെത്തിയതു കാര്യങ്ങൾ എളുപ്പമാക്കും.