ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയെ വാഴിച്ച നാട് വീണ്ടും ചരിത്രം കുറിച്ചു. 1960ല്‍ പ്രധാനമന്ത്രിയായി സിരിമാവോ ബണ്ഡാരനായകെ ഭരിച്ച ശ്രീലങ്കയില്‍ വീണ്ടും വനിതാ പ്രധാനമന്ത്രി നിയമിക്കപ്പെട്ടു. അധ്യാപികയും ആക്റ്റിവിസ്റ്റുമായ ഡോ. ഹരിണി അമരസൂര്യ (54) മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ചൊവ്വാഴ്ച അധികാരമേറ്റു.
പ്രധാനമന്ത്രിയെ നിയമിച്ചതിനു പിന്നാലെ പാര്‍ലന്റെ് പിരിച്ചുവിട്ടുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനാകെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ 14നാണ് പൊതു തെരഞ്ഞെടുപ്പ്. കാലാവധി അവസാനിക്കാന്‍ 11 മാസം ശേഷിക്കവേയാണ് അനുകൂല സാഹചര്യം മുതലാക്കാനുള്ള പ്രസിഡന്റിന്റെ നടപടി.
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഹരിണി എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്നും സാമൂഹിക നരവംശ ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. മനുഷ്യാവകാശപ്രവര്‍ത്തക, അധ്യാപിക, എഴുത്തുക്കാരി എന്നീ തലങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. രാജ്യത്തെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ് ഡോക്ടര്‍ ഹരിണി. സിരിമാവോക്കു ശേഷം മകള്‍ ചന്ദ്രിക കുമാരതുംഗയും 1994ലെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്നു.
ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രിയായി ഡോക്ടര്‍ ഹരിണി അമരസൂര്യയെ നിയമിച്ചത്. നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പാര്‍ട്ടി നേതാവായ ഹരിണി നീതിന്യായം, വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം ശാസ്ത്ര& സാങ്കേതികവിദ്യ, ആരോഗ്യം, നിക്ഷേപം തുടങ്ങിയ വകുപ്പുകളിലാണ് ശ്രദ്ധചിലത്തേണ്ടത്. ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്നും സാമ്പത്തിക ഞെരുക്കങ്ങളില് നിന്നും ഈ ചെറിയ രാജ്യത്തെ പൂര്‍ണ്ണമായി കൈ പിടിച്ചുയര്‍ത്തുന്നതിന് പുതിയ സ്ഥാനാരോഹണങ്ങള്‍ക്ക് കഴിയുമോ എന്നതും ചോദ്യമായി നിലനില്‍ക്കുന്ന സഹചര്യമാണുള്ളത്.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് പീപ്പിള്അ് ലിബറേഷന്‍ ഫ്രണ്ടിന്റെ സ്ഥാനാത്ഥിയായ അനുര കുമാര ദിസനായകെ 42.31 ശതമാനം വോട്ട് നേടി പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാംഘട്ട വോട്ടെണ്ണലിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.
Sri Lanka’s new President Anura Kumara Dissanayake dissolved Parliament late Tuesday and called for a parliamentary election. Dr. Harini amarasuriya sworn in as sri lankas new prime minister