ഫ്രാന്‍സ് ഫൈനലില്‍, ഇതു മൂന്നാം തവണ

0

സെന്റ്പീറ്റേഴ്‌സ്‌ബെര്‍ഗ്: ബെല്‍ജിയത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രഞ്ചുപട ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിലേക്ക് പ്രവേശിച്ചു. 51-ാം മിനിട്ടില്‍ സാമുവന്‍ ഉറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്.

1998 ലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് 12 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ലോകകപ്പ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ മിനുറ്റുകളില്‍ രൂക്ഷമായ ആക്രമണമാണ് ബെല്‍ജിയം പുറത്തെടുത്തത്. ശക്തമായ പ്രതിരോധം ഫ്രാന്‍സ് തീര്‍ത്തതോടെ കളി ആവേശകരമായി. പിന്നീട് ഫ്രാന്‍സ് കളം മാറ്റി. പതിയെ താളം വീണ്ടെടുത്ത് ഫ്രാന്‍സ് ബെല്‍ജിയം ഗോള്‍ മുഖത്ത് തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തി. പക്ഷേ, ആദ്യ പകുതിയില്‍ ഗോള്‍രഹിതമായിരുന്നു.

രണ്ടാം പകുതിയില്‍ 51ാം മിനുറ്റില്‍ പ്രതിരോധതാരം ഉംറ്റിറ്റി കോര്‍ണറിലൂടെ ഫ്രാന്‍സിന്റെ വിജയഗോള്‍ കണ്ടെത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here