സെല്‍ഫിക്കിടെ കൈതട്ടിമാറ്റി, മൊബൈല്‍ വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു… ഗാനഗന്ധര്‍വന്‍ എന്താ ഇങ്ങനെ ?

0

ഡല്‍ഹി: ഒരു ചൊല്ലുണ്ട്. എവിടെയോ തോറ്റതിന് ആരുടെയോ നെഞ്ചത്തെന്ന്… ദേശീയ ചലച്ചിത്ര പുരസ്‌കാരം വാങ്ങാന്‍ ഹോട്ടലിലേക്കു പുറപ്പെട്ട ഗായകന്‍ കെ.ജെ. യേശുദാസിന്റെ പ്രവര്‍ത്തി സെല്‍ഫി എടുത്ത ആരാധകനെ മാത്രമല്ല, കണ്ടു നിന്നവരെപ്പോലും ഞെട്ടിച്ചു.

ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം വാങ്ങാന്‍ ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നതിനിടെയാണ് സംഭവം. പുറത്തേക്കു നടക്കുന്നതിനിടെ കാത്തുനിന്ന ആരാധകന്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം കൈ തട്ടിമാറ്റി. പിന്നീട് ഇയാളെ വിളിച്ച് ഫോണ്‍ വാങ്ങി ഫോട്ടോ ഡീലീറ്റ് ചെയ്തു. പിന്നാലെ, മാധ്യമപ്രവര്‍ത്തകരോട് ഇതേപ്പറ്റി മിണ്ടരുതെന്നും അദ്ദേഹം ആംഗ്യം കാണിച്ചു.

പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരിക്കുന്നതില്‍ നിന്ന് അവസാന നിമിഷം യേശുദാസ് പിന്മാറിയിരുന്നു. പരാതിയില്‍ ഒപ്പിട്ടശേഷം യേശുദാസ് പിന്മാറിയതിനെതിരെ കേരളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍ തന്നെ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മറ്റുള്ളവര്‍ പ്രതിഷേധവുമായി ഡല്‍ഹിയില്‍ തുടര്‍ന്നപ്പോള്‍ ഫഹദ് ഫാസില്‍ വിമാനം കയറിയതും ശ്രദ്ധേയമായി.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here