വൈ. എസ്. രാജശേഖരറെഡ്ഢിയായി മമ്മൂട്ടി; ആദ്യ ലുക്ക് എത്തി

0

മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. വൈ. എസ്. രാജശേഖരറെഡ്ഢിയുടെ ജീവിതം പറയുന്ന ‘യാത്ര’ സിനിമയുടെ ആദ്യലുക്ക് പുറത്തിറങ്ങി. വൈ.എസ്.ആറായി വേഷമിട്ട മമ്മൂട്ടി കൈവീശി നില്‍ക്കുന്ന വരപ്പുചിത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഷൂട്ടിങ്ങ് ഈ മാസം 9ന് തുടങ്ങുമെന്നാണ് പോസ്റ്ററിലുള്ളത്. മെഗാസ്റ്റാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരുമായി ഈ വിവരം കൈമാറിയത്. 2003ല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി 1475 കിലോമീറ്റര്‍ കാല്‍നടയായി നടത്തിയ യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2004ല്‍ മുഖ്യമന്ത്രിക്കസേരയിലെത്തിയ അദ്ദേഹം 2009 സെപ്തംബര്‍ 2ന് നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെടുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here