വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഗണേഷ്‌ കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കാനൊരുങ്ങുന്നു

0

കൊച്ചി: മലയാള സിനിമയിലെ സ്ത്രീ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഗണേഷ്‌ കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കാനൊരുങ്ങുന്നു. എംഎല്‍എ ആയിരിക്കെ ദിലീപിനെ പിന്തുണച്ചതിലൂടെ ഗണേഷ് കുമാര്‍ പദവി ദുരപയോഗം ചെയ്തെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗം വിധു വിന്‍സെന്‍റ് പറഞ്ഞു. ഇതിലൂടെ  ഗണേഷ് കുമാര്‍ എംഎല്‍എ ഭരണഘടനാ ലംഘനം നടത്തിയെന്നാണ് ആരോപണം. ഇന്നലെ തലശ്ശേരിയില്‍ നടന്ന സംസ്ഥാന സിനിമാ പുരസ്കാര ചടങ്ങില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് അവാര്‍ഡ് വിതരണ വേദിയ്ക്ക് സമീപം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഒപ്പുശേഖരണം നടത്തിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here