കരഞ്ഞതെന്തിന് ?… അല്ല പിന്നെ,  അമലയോടാണ് കളി 

0
മലയാളിതാരം അമലപോള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. തമിഴ്‌ സംവിധായകന്‍ എസ്.എല്‍. വിജയിയുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം പഴയവാര്‍ത്ത. പിന്നെ സോഷ്യല്‍ മീഡിയായില്‍ ചൂടന്‍ ചിത്രങ്ങളുമായി നിറഞ്ഞ താരത്തെ സദാചാരവാദികള്‍ ഇടയ്‌ക്കൊക്കെ ചര്‍ച്ചയ്‌ക്കെടുക്കാറുമുണ്ട്.
തമിഴില്‍ നിറഞ്ഞുനിന്ന താരത്തിന്റെ പുതിയ ചിത്രം ഭാസ്‌കര്‍ ദ റാസ്‌കലിന്റെ റിലീസിങ്ങും മുടങ്ങി. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയായില്‍ അമല പോസ്റ്റു ചെയ്ത ചിത്രമാണ് വൈറലായത്. പതിവ് രീതി വിട്ട് കരഞ്ഞു കൊണ്ടിരിക്കുന്ന മുഖഭാവമാണ് ആരാധകരെ അലങ്കലാപ്പിലാക്കിയത്.
ഇനി കരഞ്ഞതെന്തിനെന്ന് അമലയ്ക്ക് മാത്രമേ അറിയൂവെങ്കിലും പലവിധ കഥകള്‍ പറന്നു തുടങ്ങിയിട്ടുണ്ട്. അങ്ങനെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നയാണ് നടി. അല്ലപിന്നെ, കളി അമലയോടാണ്….

A post shared by Amala Paul ⭐ (@amalapaul) on


Loading...

LEAVE A REPLY

Please enter your comment!
Please enter your name here