എതിര്‍പ്പിനെ തുടര്‍ന്ന് ഭരണഘടന ഭേദഗതിയില്‍ അമ്മ തീരുമാനമെടുത്തില്ല

0

കൊച്ചി: ഭരണഘടനാ ഭേദഗതി നീക്കത്തെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ശക്തമായി എതിര്‍ത്ത് ഡബ്ല്യൂ.സി.സി. പ്രതിനിധികള്‍. കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഭേദഗതിയില്‍ അന്തിമ തീരുമാനമെടുത്തില്ല.

കരട് ഭേദഗതിയില്‍ ചര്‍ച്ച ആവശ്യമുണ്ടെന്ന് കണ്ടതിനാലാണ് തല്‍ക്കാലം ഭേദഗതി മരവിപ്പിക്കുന്നതെന്ന് യോഗശേഷം ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. അതേസമയം, കരട് ഭേദഗതി കൊണ്ടുവന്ന ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ രീതിയെയും ഉള്‍പ്പെടുത്തിയ വ്യവസ്ഥകളെയും രൂക്ഷമായിട്ടാണ് ഡബ്ല്യൂ.സി.സി. അംഗങ്ങള്‍ എതിര്‍ത്തത്.

എക്‌സിക്യൂട്ടീവിന്റെ തീരുമാനം ചോദ്യം ചെയ്തവരെയൊക്കെ പുറത്താക്കുകയാണെന്ന് അംഗങ്ങള്‍ ആരോപിച്ചു. നടിക്ക് ജോലി നിഷേധിക്കപ്പെട്ട ശേഷം ബൈലോ തിരുത്തുന്നതില്‍ എന്ത് പ്രയോജനമെന്ന് നടിമാരായ രേവതിയും പാര്‍വതിയും ചോദിച്ചു.ഭരണഘടനാ ഭേദഗതിയെക്കുറിച്ച് വിശദമായ അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ അംഗങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. അത് ഇനി അടുത്ത വര്‍ഷം മതിയോ അതോ പ്രത്യേക ജനറല്‍ ബോഡി വിളിക്കണോ എന്ന കാര്യം എക്‌സിക്യൂട്ടീവ് തീരുമാനിക്കും.

രാജി വച്ച അംഗങ്ങള്‍ക്ക് തിരികെ വരാന്‍ നടപടിക്രമങ്ങളുണ്ടെന്നും എന്നാല്‍ അവര്‍ അപേക്ഷ നല്‍കിയാല്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. യോഗത്തില്‍ ‘അമ്മ’യുടെ വക്താവായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇനി മാധ്യമങ്ങളോട് ‘അമ്മ’യ്ക്ക് വേണ്ടി സംസാരിക്കുക മോഹന്‍ലാലായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here