ഗോദ നായികയുടെ  ‘സംഗീത’ ഗോദ

0
പാട്ട് ആര്‍ക്കും എപ്പോഴും പാടാം. താരങ്ങളാണെങ്കില്‍ പറയുകയും വേണ്ട. പറ്റാവുന്നവിധം സ്വരമാധുരി ആരാധകരെ കേള്‍പ്പിക്കാനുള്ള അവസരമൊട്ടും പാഴാക്കാറുമില്ല.
ഗോദ എന്ന സിനിമയിലെ ഗോതമ്പിന്റെ നിറമുള്ള പഞ്ചാബി സുന്ദരിയായി വന്ന വാമിക ഗബ്ബിയും സോഷ്യല്‍ മീഡിയായില്‍ സജീവമാണ്. 1954-ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആര്‍ പാറിലെ ഗീതാ ദത്ത് പാടിയ ‘ബാബുജി ധീരെ ചല്‍നാ’ എന്ന ആയുഷ്‌കാല ഹിറ്റ് ഗാനമാണ് ആരാധകര്‍ക്കുവേണ്ടി വാമിക ഗബ്ബി ആലപിച്ചത്. ഘനഗാംഭീര്യം അല്‍പം കൂടുതലാണെങ്കിലും ഛണ്ഡീഗട്ട് സുന്ദരിയുടെ പാട്ടിനും ആരാധകരേറെയാണ്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here