മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറി തെന്നിന്ത്യന്‍ സിനിമയിലെ താരറാണി കിരീടം വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന നടിയാണ് നയന്‍താര. ലേഡിസൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് മറ്റൊരുപേരും പകരമെത്തിയിട്ടില്ല.

സംവിധായകന്‍ വിഘ്‌നേശ് ശിവയുമായുള്ള വിവാഹ വാര്‍ത്തകള്‍ സ്ഥിതീകരിച്ചതിനു പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് നയന്‍താര.

പ്രശസ്ത ഫാഷന്‍മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പില്‍ കവര്‍ ഗേളായി പ്രത്യക്ഷപ്പെടുന്ന ആദ്യ തെന്നിന്ത്യന്‍ താരമായിരിക്കയാണ് നയന്‍സ്. ഈ മാസത്തെ സ്‌പെഷ്യല്‍ ഇഷ്യൂവില്‍ നയന്‍സിനെക്കുറിച്ചുള്ള ഫീച്ചറടക്കമാണ് മാഗസില്‍ ഇറങ്ങുന്നത്. ദുല്‍ക്കര്‍ സല്‍മാനും തെലുങ്ക് താരം മഹേഷ് ബാബുവുവിനൊപ്പമാണ് നയന്‍താരയും ഇടംപിടിച്ചിരിക്കുന്നത്.

https://twitter.com/search?q=vogue+india&ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Esearch
https://twitter.com/search?q=vogue+india&ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Esearch

LEAVE A REPLY

Please enter your comment!
Please enter your name here