വിശ്വരൂപം കാട്ടാന്‍ വീണ്ടും കമല്‍; ട്രെയിലര്‍ വന്നു

0
കമല്‍ഹാസന്‍ മേജര്‍ വിസാം അഹമ്മദ് കാശ്മീരി എന്ന പട്ടാളക്കാരനായി നിറഞ്ഞാടിയ ‘വിശ്വരൂപ’ത്തിന്റെ രണ്ടാംഭാഗം തിയറ്ററുകളിലേക്ക്. ഇതിനുമുന്നോടിയായി ചിത്രത്തിന്റെ ആക്ഷന്‍രംഗങ്ങളടങ്ങിയ ട്രെയിലര്‍ പുറത്തുവന്നു.  ചില മുസ്ലീംസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ വെട്ടിമാറ്റേണ്ടി വന്നെങ്കിലും വിശ്വരൂപം ആദ്യഭാഗം വന്‍വിജയമായിരുന്നു. 220 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.
2013-ല്‍ ഇറങ്ങിയ ചിത്രം അവസാനിക്കുമ്പോഴേ രണ്ടാംഭാഗത്തിനുള്ള സൂചന കമല്‍ നല്‍കിയിരുന്നു. അന്നുമുതലുള്ള ആകാംക്ഷ ഇരട്ടിപ്പിക്കുകയാണ് ട്രെയിലറിലൂടെ അണിയറപ്രവര്‍ത്തകര്‍.  1 മിനിട്ടും 47 സെക്കന്റുമുള്ള ട്രയിലറാണ് ഇപ്പോള്‍ യുട്യൂബില്‍ തരംഗമാകുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കമല്‍ തന്നെയാണ്. പൂജ കുമാര്‍, ആന്‍ഡ്രിയ എന്നിവര്‍ തന്നെയാണ് രണ്ടാംഭാഗത്തിലും നായികമാരായെത്തുന്നത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here