പ്രണയയാത്രയില്‍ വിരാടും അനുഷ്‌കയും ഒന്നിച്ചു

0

2013 ലെ ഒരു പരസ്യ ചിത്രീകരണത്തിനിടെ മൊട്ടിട്ട പ്രണയം പൂത്തുലഞ്ഞു…. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിലും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്‌കനിലെ ബോര്‍ഗോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഏതാനും ദിവസങ്ങളായി തുടരുന്ന വിവാഹ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കൊഹ്ലി രാത്രിയിലാണ് ഔദ്യോഗികമായി വിവാഹ വാര്‍ത്ത ട്വീറ്റ് ചെയ്തത്. ‘എല്ലാവര്‍ക്കും നന്ദി, ഇനിയീ പ്രണയയാത്രയില്‍ ഞങ്ങളൊന്നിച്ച്…’
നാലു വര്‍ഷത്തെ പ്രണയത്തിലൊടുവിലാണ് ഇരുവരുടെയും വിവാഹം. ക്രിക്കറ്റ് യാത്രകളിലും പൊതുവേദികളിലും ഒരുമിച്ച് പ്രത്യക്ഷപെട്ടതോടെ ഇരുവരുടെയും പ്രണയത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും വരെ ചര്‍ച്ചയായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here