സൗബിന്‍ സാഹിര്‍ നായകനാകുന്ന വികൃതി എന്ന സിനിമയുടെ ട്രെയിലര്‍ യുട്യൂബിലെത്തി. എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് അജീഷ് പി. തോമസാണ്. സുരാജ് വെഞ്ഞാറമൂട് സുപ്രധാനമായൊരു വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

സൗബിന്‍ നായകനായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന അമ്പിളി എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുതാരങ്ങളെ അണിനിരത്തി ചെറിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ വമ്പന്‍ വിജയം നേടുന്നതിന് പിന്നാലെയാണ് വികൃതിയുടെയും വരവ്.

LEAVE A REPLY

Please enter your comment!
Please enter your name here