മലയാളത്തില്‍ പടം ചെയ്യുമെന്ന് വിക്രം

0

മലയാളത്തില്‍ നിന്ന് തമിഴിലേക്കു ചേക്കേറി, സൂപ്പര്‍താരമായി കുതിച്ചുയര്‍ന്ന നടനാണ് വിക്രം. ഇപ്പോള്‍ മകന്‍ ധ്രുവ് വിക്രം നായനായെത്തുന്ന ‘ആദിത്യവര്‍മ്മ’യുടെ പ്രചാരണത്തിരക്കിലാണ് വിക്രം. മലയാളത്തില്‍ പടംചെയ്യാന്‍ ഏറെ ഇഷ്ടമുണ്ടെന്നും തമിഴില്‍ ഇപ്പോള്‍ കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മലയാളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു വിക്രം മനസുതുറന്നത്.

കര്‍ണ്ണന്‍ എന്ന ചിത്രത്തിലാണ് ആദ്യം വിക്രം അഭിനയിക്കുക. തുടര്‍ന്നുള്ള മലയാളചിത്രങ്ങളെപ്പറ്റിയും ചര്‍ച്ച നടക്കുന്നുണ്ടെന്നും വിക്രം പറഞ്ഞു. മകന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ പിതാവെന്ന നിലയില്‍ ടെന്‍ഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here