വെനീസിലെ മലയാളിത്തമായി ‘ചോല’

0

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ചോല’ വെനീസ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗങ്ങളില്‍ ഒന്നായ ‘ഓറിസോന്റ്റി കോമ്ബറ്റിഷനി’ലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് ചോലയെന്നതും മലയാളത്തിന്റെ അടയാളമായി. മേളയില്‍ സനല്‍കുമാറും ജോജുവും നിമിഷയും പങ്കെടുത്തു.

Redcarpet in La Biennale di Venezia with Chola – Movie for the world premiere. #Chola #Venice

Sanal Kumar Sasidharan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 2, 2019

ജോജു നായകനായി അദ്ദേഹം തന്നെ നിര്‍മ്മിച്ച ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായി എത്തിയത്. നിമിഷയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ‘ചോല’. ജോജു ജോര്‍ജിന് മികച്ച സ്വഭാവനടനുമുള്ള അവാര്‍ഡും, സനല്‍ കുമാറിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. സെപ്റ്റംബര്‍ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here