വിപിന്അറ്റ്ലി ഒരുക്കിയ ‘വട്ടമേശസമ്മേളനം’ എന്ന ആക്ഷേപഹാസ്യചിത്രം തിയറ്ററുകളിലെത്തി. എട്ട് സംവിധായകരുടെ എട്ട് ചെറുചിത്രങ്ങള്‍ ചേര്‍ത്താണ് വട്ടമേശസമ്മേളനം പൂര്‍ത്തിയാക്കിയത്.
ചിത്രത്തിലെ ഒരു രംഗം മോഹന്‍ലാല്‍ ചിത്രം നരസിംഹത്തിലെ ഒരു രംഗത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
സൂപ്പര്‍ഹിറ്റായ നരസിംഹമെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വരവ് വെള്ളത്തില്‍ നിന്നും എണീറ്റുവരുന്ന രീതിയിലാണ്. ഇതേ രംഗത്തെയാണ് വട്ടമേശസമ്മേളനത്തില്‍ ഹാസ്യരൂപത്തില്‍ ആവിഷ്കരിച്ചത്.