തമിഴ്നടിയും മകളുമായ വനിതയ്ക്കെതിരെ പരാതിയുമായി നടന് വിജയകുമാര്‍ പോലീസിനെ സമീപിച്ചു. സമയപരിധി കഴിഞ്ഞിട്ടും വാടകയ്ക്കു നല്കിയ വീട്ടില്‍ നിന്നും മകളും കൂട്ടുകാരും ഇറങ്ങാത്തതിനെ തുടര്‍ന്ന് പോലീസ് ഒഴിപ്പിച്ചു.
തന്നെയും സുഹൃത്തുക്കളെയും പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അച്ഛന് തല്ലിയിറക്കുകയിരുന്നുവെന്ന് ആരോപിച്ച് വനിത രംഗത്തെത്തി. ‘…അച്ഛന് ഭയങ്കര ദ്രോഹമാണ് ചെയ്തത്. ആളുകളെ വച്ച് എന്നെയും സുഹൃത്തുക്കളെയും അടിച്ച് ഓടിക്കുകയായിരുന്നു. സിനിമയില്‍ പോലും ഇങ്ങനെ ഉണ്ടാകില്ല. സിനിമയിലും സീരിയലിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ അച്ഛന് കപട ഇമേജാണ് ഉണ്ടാക്കുന്നത്…’ വനിത മാധ്യമങ്ങളോട് പറഞ്ഞു.
ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുചരിചിതയായ നടിയാണ് വനിത. നടിക്കൊപ്പമുണ്ടായിരുന്ന എട്ടു സുഹൃത്തുക്കളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുറച്ചു നാളുകളായി വനിത കുടുംബവുമായി നല്ല ബന്ധത്തിലല്ലെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ മധുരവോയല്‍ പോലീസിനെയാണ് നടന് സമീപിച്ചത്.