സിജുവില്‍സണ്‍ നായകനാകുന്ന ‘വാര്‍ത്തകള്‍ ഇതുവരെ’യിലെ ‘കേള്‍ക്കാം തകിലടികള്‍’ എന്ന ഗാനം യുട്യൂബിലെത്തി. പി.ജയചന്ദ്രന് തന്റെ മധുരശബ്ദംകൊണ്ട് ഒരിക്കല്‍ക്കൂടി വിസ്മയിപ്പിക്കുകയാണ് ഈ ഗാനത്തിലൂടെ. നാട്ടിന്പുറക്കാഴ്ചകളുമായാണ് ചിത്രമെത്തുന്നത്.
കൈതപ്രം എഴുതിയ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 80-90 കളിലെ ഗൃഹാതുരതയുണര്‍ത്തുന്ന ഗാനമെന്നാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരിക്കുന്നത്. ദൃശ്യങ്ങളിലും നാട്ടിന്പുറക്കാഴ്ചകള് മനോഹരമായി കോര്‍ത്തിണക്കിയിട്ടുമുണ്ട്.