മോഡിക്ക് പിന്നാലെ പിണറായി വിജയനും വെള്ളിത്തിരയില്‍ എത്തുമോ? ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെച്ചൊല്ലി അഭ്യൂഹം

0

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതം പറഞ്ഞ ‘പി.എം. നരേന്ദ്രമോഡി’ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമാണ്. വിവേക് ഒബ്‌റോയിയായിരുന്നു മോഡിയുടെ വേഷമണിഞ്ഞത്. അന്ന് കേരളത്തിലെ സൈബര്‍ സഖാക്കള്‍ ഈ ചിത്രത്തിനെതിരേ രംഗത്തുവന്നിരുന്നു.

പക്ഷേ സാക്ഷാല്‍ പിണറായി വിജയന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തുകയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. ‘ഒടിയന്‍’ എന്ന ചിത്രത്തിനുശേഷം വി. എ. ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ‘കോമ്രേഡ്’ എന്ന ചിത്രം പിണറായി വിജയന്റെ കഥയാണ് പറയുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

ലൂസിഫര്‍ എന്ന ചിത്രത്തിലെ വില്ലനാണ് നരേന്ദ്രമോഡിയെ അവതരിപ്പിച്ചതെങ്കില്‍ സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയാകും പിണറായിയാകുകയെന്നും പറയപ്പെടുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും ശ്രീകുമാര്‍ പ്രതികരിച്ചിട്ടില്ല. അദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട എ.കെ.ജിയെക്കുറിച്ചുള്ള ഒരു പോസ്റ്റില്‍ പിണറായി വിജയനെ പരാമര്‍ശിക്കുന്നുണ്ട്.

”മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം, ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികള്‍ ഇന്ന് കേരളത്തെ നയിക്കുന്നുണ്ടെന്ന” വരികളില്‍ പിടിച്ചാണ് ചര്‍ച്ച കൊഴുക്കുന്നത്.

വി എ ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്:

”കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച് പഠിക്കുകയായിരുന്നു. മലബാറിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചും ഏകെജി രൂപപ്പെടുത്തിയ പോരാട്ട ശൈലിയുടെ ഉള്ളറിയുമ്പോള്‍ ആവേശഭരിതരാകും. ഏകെജിയെ അടുത്തറിഞ്ഞ് എനിക്കും ത്രില്ലടിച്ചു. ഏകെജി ഹീറോയാണ്. തുല്യത സ്വജീവിതത്തില്‍ പരിശീലിച്ച സഖാവാണ് അദ്ദേഹം. സ്നേഹമായിരുന്നു ആ പടത്തലവന്റെ മൂര്‍ച്ചയേറിയ ആയുധം. ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികള്‍ ഇന്ന് കേരളത്തെ നയിക്കുന്നു- മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം.
പാവങ്ങളുടെ പടത്തലവന്‍ എന്ന് സമൂഹം അദ്ദേഹത്തെ സ്‌നേഹത്തോടെ സംബോധന ചെയ്തു. ധീരനും സാഹസികനുമായിരുന്നു സഖാവ്. പാര്‍ട്ടിക്കു പോലും ചിലപ്പോഴൊക്കെ താക്കീത് ചെയ്യേണ്ടി വന്ന സാഹസികതകളുമുണ്ട് ആ ജീവിതത്തില്‍. തൊഴിലാളികളുടെ ദാരിദ്ര്യത്തിന് എതിരെയുള്ള പോരാട്ടമായാണ് ഇന്ത്യന്‍ കോഫി ഹൗസ് പോലുള്ള ആശയങ്ങല്‍ അദ്ദേഹം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് ഏകെജിയാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ചരിത്രമാണ്. സഹജീവികളുടെ ഒപ്പം നിന്ന് അവരെ നയിച്ച അദ്ദേഹം കമ്യൂണിസ്റ്റുകള്‍ക്കു മാത്രമല്ല, പാവങ്ങല്‍ക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവര്‍ക്കും മാതൃകയാണ്.
വെറുതെ വഴിമുടക്ക് മാത്രമായി തീരുന്ന ഇക്കാലത്തെ ചില ജാഥകള്‍ കാണുമ്പോള്‍ കേരളത്തെ പുനരാവിഷ്‌ക്കരിച്ച പട്ടിണി ജാഥയും മലബാര്‍ ജാഥയും കര്‍ഷക ജാഥയുമെല്ലാം ഓര്‍ത്തു പോകും- നയിച്ചത് ഏകെജിയാണ്.
ഇന്ന് ഏകെജിയുടെ ജന്മദിനമാണ്.
ലാല്‍സലാം
കോമ്രേഡ്”

കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച് പഠിക്കുകയായിരുന്നു. മലബാറിന്റെ രാഷ്ട്രീയ ചരിത്രം…

V A Shrikumar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಅಕ್ಟೋಬರ್ 1, 2019

LEAVE A REPLY

Please enter your comment!
Please enter your name here