ഏഷ്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രവുമായി വി.എ. ശ്രീകുമാറെത്തും

0
2

ഒടിയന്‍ എന്ന ചിത്രത്തിനുശേഷം ഏറെ വിവാദങ്ങളില്‍ ചെന്നുപെട്ട സംവിധായകനാണ് വി.എ.ശ്രീകുമാര്‍. റിലീസിനുമുമ്പേ നൂറുകോടി നേടിയെന്ന് തള്ളിമറിച്ചെങ്കിലും ചിത്രം തിയറ്ററുകളില്‍ വന്‍വമര്‍ശനമാണ് നേരിട്ടത്. അമിതപ്രതീക്ഷകള്‍ ആവോളം നല്‍കി വാര്‍ത്തകള്‍ പുറത്തുവിട്ടുകൊണ്ടിരുന്ന ശ്രീകുമാറിന്റെ ട്രിക്കുകള്‍ തിയറ്ററില്‍ ഫലിച്ചില്ല. കടുത്ത മോഹന്‍ലാല്‍ ആരാധകരെപോലും തൃപ്തിപ്പെടുത്താനാകാതെ ഒഖടിയന്‍ തിയറ്റര്‍ വിട്ടു.

വീണ്ടുമിതാ ഏഷ്യയിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രമെന്ന സൂചനനല്‍കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കയാണ് വി.എ.ശ്രീകുമാര്‍. ചിത്രത്തിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ചരിത്രത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്ന് അദ്ദേഹം അറിയിച്ചു. എര്‍ത്ത് ആന്‍ഡ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗ്രാഫിക് ഡിസൈനര്‍മാര്‍, ഇല്യുസ്‌ട്രേറ്റര്‍മാര്‍, പുരാണങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളവര്‍, പുരാവസ്തുശാസ്ത്രജ്ഞര്‍, ഇന്ത്യന്‍ ചരിത്രകാരന്‍മാന്‍, വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റുകള്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവരെയാണ് ചിത്രത്തിലേക്ക് ആവശ്യമുള്ളത്. ഇതിഹാസ സിനിമയാകും വരാനിരിക്കുന്നതെന്നാണ് സൂചന.

Wanted urgently brilliant creative artistes for Asia’s most expensive movie ever. The magnum opus is based on an Indian…

V A Shrikumar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ನವೆಂಬರ್ 18, 2019

LEAVE A REPLY

Please enter your comment!
Please enter your name here