ഏതാഘോഷമായാലും നടിമാര്‍ ചെയ്യുന്നതെല്ലാം പൊതുവേ വൈറലാകും. നവമാധ്യമങ്ങളില്‍ നടിമാര്‍ ഇടുന്ന പുത്തന്‍ ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കകം ആരാധകരും മാധ്യമങ്ങളും ഏറ്റെടുക്കുകയും ചെയ്യും. എന്നാല്‍ തൃക്കാര്‍ത്തിക ദിനത്തില്‍ കുളിച്ച് ഐശ്വര്യമായി ക്ഷേത്രദര്‍ശനം നടത്തുന്ന ഒരു നടന്റെ ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയായില്‍ തരംഗമാകുന്നത്.
ആ നടന് മറ്റാരുമല്ല, യുവതാരം ഉണ്ണിമുകുന്ദന് പോസ്റ്റുചെയ്ത ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ചന്ദനക്കുറിയും വെള്ള കസവുമുണ്ടും കളര്ഷര്ട്ടുമണിഞ്ഞ് നില്ക്കുന്ന ചിത്രമാണത്. നടിമാര്‍ക്ക് മാത്രമല്ല, തരംഗം സൃഷ്ടിക്കാനാകുമെന്ന് തെളിയിച്ചിരിക്കയാണ് ഉണ്ണി. നിലവില്‍ സ്വന്തം നിര്‍മ്മാണത്തില്‍ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന മേപ്പടിയാന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് ഉണ്ണി മുകുന്ദന്.
A post shared by Unni Mukundan (@iamunnimukundan)
https://twitter.com/Iamunnimukundan/status/1333231873472962560/photo/2