പൊരിച്ച മീന്‍ ഫെമിനിസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളന്‍മാരുടെ പൊരിഞ്ഞയടി

0
7
« 1 of 11 »

ലിംഗവിവേചനത്തെ ചോദ്യം ചെയ്യാനാരംഭിച്ചത് ഒരു പൊരിച്ച മീനില്‍ നിന്നാണെന്ന നടി റിമ കല്ലിങ്കലിന്റെ വെളിപ്പെടുത്തലില്‍ ഫെമിനിസത്തിന്റെ കാണാപ്പുറങ്ങള്‍ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ. താന്‍ ഫെമിനിസ്റ്റായതിനു പിന്നിലെ രഹസ്യം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിക്കിടെയാണ് നടി വെളിപ്പെടുത്തിയത്.

” 12ാം വയസില്‍ മുത്തശ്ശിയും അച്ഛനും സഹോദരനും താനും ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. അമ്മയുടെ കയ്യില്‍ മൂന്ന് മീന്‍ പൊരിച്ചതാണ് ഉണ്ടായത്. കൂട്ടത്തിലെ മുതിര്‍ന്ന ആളിനും രണ്ടാണുങ്ങള്‍ക്കും ഓരോ മീന്‍ ലഭിച്ചു. 12 വയസുകാരിയായ ഞാന്‍ കരഞ്ഞു. എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് അമ്മയോട് ചോദിച്ചു. ചോദ്യം കേട്ട അമ്മയടക്കം എല്ലാവരും ഞെട്ടി. അവിടെ നിന്നാണ് ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടുള്ള തന്റെ ജീവിതം ആരംഭിച്ചത്” ഇതായിരുന്നു റിമയുടെ വാക്കുകള്‍.

ഇതോടെയാണ് സോഷ്യല്‍മീഡിയായിലെ ട്രോള്‍ ഗ്രൂപ്പുകള്‍ ഫെമിനിസം കടന്നു വരുന്ന ഊടുവഴികള്‍ തേടിയത്. ആദ്യം റിമയെ കണക്കിന് കളിയാക്കിയ ട്രോളുകളാണ് വന്നിരുന്നത്. പിന്നെ റിമയെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റുകളുമായി മറുപക്ഷവുമെത്തി. പൊരിച്ച മീനിനെച്ചൊല്ലി ഫെമിനിസത്തിന്റെ വക്താക്കളും എതിര്‍വാദികളും രംഗം കൊഴുപ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here