ഓണ്‍ലൈനില്‍ തള്ളിതള്ളി ‘പരോള്‍’ കിട്ടി; ഇപ്പൊ തികഞ്ഞ് കിട്ടി

0

ഓരോ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതുമുതല്‍ ഓണ്‍ലൈനില്‍ പലവിധ പ്രചരണങ്ങള്‍ അഴിച്ചുവിടാന്‍ ലക്ഷങ്ങള്‍ വാരിയെറിയുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പോസ്റ്റര്‍ തകര്‍ത്തു, ലുക്ക് തകര്‍ത്തു, ഇത് കലക്കും, ടീസര്‍ വയറലായി ഇങ്ങനെ തള്ളിത്തള്ളി പ്രേക്ഷകരെ വെട്ടിലാക്കിയവര്‍ക്ക് അതേ സോഷ്യല്‍ മീഡിയായില്‍ നിന്നുതന്നെ തിരിച്ചടിയും കിട്ടും. പടം റിലീസായി മണിക്കൂറുകള്‍ക്കകം നിറയുന്ന രസികന്‍ ട്രോളുകളാണ് ഇപ്പോ പൊട്ടപ്പടങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കല്ലുകടിയാകുന്നത്.

മലയാളികളുടെ നര്‍മ്മബോധത്തിന്റെ വറ്റാത്ത ചിന്തകളാണ് ഓരോ ട്രോളും. മെഗാസ്റ്റാര്‍ മമ്മൂട്ടി സഖാവിന്റെ വേഷംകെട്ടുന്ന പുതിയ പടം പരോളിന് നല്ല പ്രചരണമാണ് റിലീസിന് തൊട്ടുമുമ്പുവരെ ലഭിച്ചിരുന്നത്. വാനോളം പ്രതീക്ഷകളുമായെത്തിയ പടം ആരാധകരെ നിരാശരാക്കിയെന്നാണ് റിപ്പോര്‍ട്ട്. നവമാധ്യമങ്ങളിലെ ട്രോളുകളില്‍ നിറയുന്ന തമാശകളാണ് മെഗാസ്റ്റാറിന് പണിയാകുന്നത്. ഒരൊറ്റ നല്ല ട്രോള്‍ മതി, ലക്ഷങ്ങള്‍ മുടക്കുന്ന ഓണ്‍ലൈന്‍ പ്രചാരവേലകള്‍ പാഴ്പ്പണിയാകാനെന്ന് തെളിയുകയാണ്.

ചില ട്രോളുകള്‍


Loading...

LEAVE A REPLY

Please enter your comment!
Please enter your name here